Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunil

പു​ഷ്പ ഫെ​യിം സു​നി​ലി​ന്‍റെ ഗം​ഭീ​ര നൃ​ത്ത​ച്ചു​വ​ട് ഇ​നി കാ​ട്ടാ​ള​നി​ൽ; വീ​ഡി​യോ

ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച് പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ട്ടാ​ള​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ലി​റി​ക്ക​ൽ വീ​ഡി​യോ ഗാ​നം പു​റ​ത്തു​വി​ട്ടു.

ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടി​യ പു​ഷ്പ, ജ​യി​ല​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഏ​റെ ഹ​ര​മാ​യി മാ​റി​യ സു​നി​ലി​ന്‍റെ​നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി​ട്ടാ​ണ് മ​ജ​ക്കോ മ​ല്ലി​ക എ​ന്നു തു​ട​ങ്ങു​ന്ന ഈ ​ഗാ​നം എ​ത്തു​ന്ന​ത്.

ആ​ന​ന്ദ് ശ്രീ​രാ​ജും ഭ​ദ്ര​ത​യും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ജ​നീ​ഷ് ലോ​ക​നാ​ഥാ​ണ് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റേ​താ​ണു വ​രി​ക​ൾ.

വാ​ഗ​മ​ണ്ണി​ലെ കാ​ട്ടാ​ള‍​ന്‍റെ പ​ടു​കൂ​റ്റ​ൻ സെ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ഗാ​ന​ത്തി​ന്‍റെ കൊ​റി​യോ​ഗ്രാ​ഫി ഷെ​റി​ഫ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. മ​ല​യാ​ള​മ​ട​ക്കം അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​ണ് ഗാ​നം പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up